Skip to main content
.

കളിയില്‍ അല്‍പം കാര്യം

കളിയില്‍ അല്‍പം കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാള്‍. എന്റെ കേരളം വിപണന മേളയിലാണ് കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാനും വനിതകള്‍ക്ക് അറിവ് പകര്‍ന്നുമുള്ള സ്റ്റാള്‍. സ്മാര്‍ട്ട് അങ്കണവാടി മാതൃകയില്‍ നിര്‍മിച്ച സ്റ്റാളില്‍ കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനും കലാവിരുതുകള്‍ കാണിക്കാനുമുള്ള അവസരവുമുണ്ട്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ഊന്നല്‍ നല്‍കി അങ്കണവാടികളുടെ പോഷകാഹാര പ്രദര്‍ശനവുമുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സൗജന്യ കൗണ്‍സിലിംഗ് സര്‍വീസ് ലഭ്യമാക്കുന്ന പേരന്റിങ് ക്ലിനിക്കാണ് മറ്റൊരു പ്രത്യേകത. സ്ത്രീകള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കൗണ്‍സിലിങ്ങും നല്‍കുന്നു. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന സഖി സെല്ലിനെപ്പറ്റിയുള്ള അവബോധനവുമുണ്ട്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളെ പറ്റി അറിവ് നേടാനും അവസരമുണ്ട്.

ചിത്രം: വനിത
എന്റെ കേരളം മേളയിലെ വനിതാ ശിശുവികസന സ്റ്റാള്‍
 

date