Skip to main content

നവോത്ഥാന കാലത്തിന്റെ പ്രതിഫലനവുമായി ചുമര്‍ചിത്രങ്ങള്‍

 

 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷ വേദിയില്‍ ചരിത്രം തുളുമ്പുന്ന ചുമര്‍ചിത്ര രചനാ ശില്‍പ്പങ്ങളുമായി ആറ•ുള വാസ്തുവിദ്യാ ഗുരുകുലം. ചരിത്രത്തിന്റെ ഏടുകള്‍ക്ക് നിറമാര്‍ന്ന ചായം പൂശി നവോത്ഥാന യുഗത്തെ സമകാലികതയില്‍ പ്രതിഫലിപ്പിക്കുകയാണ് ചിത്രങ്ങളിലൂടെ. കൂടാതെ ചുമര്‍ചിത്ര കലയുടെ തല്‍സമയ നിര്‍മാണം, ഗുരുകുലത്തിന്റെ പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും, വാസ്തുവിദ്യാ കണ്‍സള്‍ട്ടന്‍സി സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര മാതൃകകള്‍, താഴിക കുടം തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. പ്രകൃതിദത്ത നിറങ്ങളാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞയ്ക്കും ചുവപ്പിനും പ്രത്യേക കല്ലുകള്‍, പച്ചയ്ക്ക് നീല അമരിയുടെ ഇല, കറുപ്പിന് എണ്ണകരി, വെളുപ്പിന് ചുണ്ണാമ്പ്, പശയ്ക്ക് വേപ്പിന്‍കറ, ഈയാംപുല്ല് കൊണ്ടുള്ള ബ്രഷ് എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. വാസ്തുവിദ്യയും പാരമ്പര്യ നിര്‍മാണ പ്രവര്‍ത്തികളേയും ശാസ്ത്രീയ രീതിയെയും പ്രാവര്‍ത്തികമാക്കുന്നതിനും അതിന് വേണ്ട പരിശീലനം നടത്തുന്നതിനും പാരമ്പര്യ ചുമര്‍ചിത്ര ശില്‍പ്പങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് ആറ•ുള വാസ്തുവിദ്യാ ഗുരുകുലം.

(പിഎന്‍പി 3670/18) 

date