Skip to main content

മഹാത്മാഗാന്ധിക്ക് അയിത്തം കല്‍പ്പിച്ച ഇണ്ടംതുരുത്തിമന  ഇപ്പോള്‍ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് - കവി  എഴാച്ചേരി രാമചന്ദ്രന്‍

 

 

അയിത്തോച്ചാടനവും ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചകള്‍ക്കായി എത്തിയ മഹാത്മാഗാന്ധിയെ അകത്ത്് പ്രവേശിപ്പിക്കാത്ത ഇണ്ടംതുരുത്തിമന ഇപ്പോള്‍ എഐടിയുസിയുടെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസാണെന്ന് കവിയും മാധ്യമ പ്രവര്‍ത്തകനുമായ ഏ ഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

അനാചാരങ്ങള്‍ക്കെതിരെയുള്ള പേരാട്ടങ്ങള്‍ക്കെതിരെ എക്കാലത്തും ആള്‍ക്കൂട്ടങ്ങള്‍ നിരത്തുകളില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ആള്‍ക്കൂട്ടങ്ങളെ പേടിച്ച് നവോത്ഥാന ആശയങ്ങളില്‍ നിന്ന് പിന്നോട്ടു പോകുന്നത് ചരിത്രത്തെ പിന്നോട്ടടിക്കലാകുമെന്ന് വയലാറിന്റെ പ്രസിദ്ധമായ തുടരുക നിങ്ങള്‍ നിന്നേടത്തുനിന്നിനി തുടരുകീ മോചന യുദ്ധം എന്ന വരികള്‍ ഉദ്ധരിച്ച് പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി അടുത്തിടെ ഇന്‍ഡ്യയിലെ പരമാധികാര  കോടതി നല്‍കിയ അവസരം വിനിയോഗിക്കാന്‍ എല്ലാ സ്ത്രീകളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

date