ഇടുക്കി ഡാമിന്റെ വിര്‍ച്വല്‍ ഉല്ലാസയാത്ര ആസ്വദിച്ച് പ്രമോദ് നാരായണ്‍ എംഎല്‍എ
ഇടുക്കി ഡാമിന്റെ വിര്‍ച്വല്‍ ഉല്ലാസയാത്രയില്‍ പങ്കെടുത്ത് റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ എസ് ഇ ബി സ്റ്റാളിലാണ് ഇടുക്കി ഡാമിലേക്കുള്ള വിര്‍ച്വല്‍ ഉല്ലാസ യാത്ര അനുഭവം ഒരുക്കിയത്. ഇടുക്കി ആര്‍ച്ച് ഡാം, ബോട്ട് യാത്ര, ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിവ വിര്‍ച്വലായി കാണാം. സര്‍ക്കാരിന്റെ വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍ കണ്ട് ടൂറിസം സ്റ്റാളും എംഎല്‍എ സന്ദര്‍ശിച്ചു. കേരള സ്റ്റാര്‍ട്ട് ആപ്പ് മിഷന്റെ നൂതന സാങ്കേതിക അനുഭവം കണ്ടും ചോദിച്ചും മനസിലാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാളില്‍ കുട്ടികളുടെ കവി അരങ്ങിലും പങ്കെടുത്തു. കുഞ്ഞു കവികള്‍ കവിതയും പാട്ടുമായി എം എല്‍ എ യെ വരവേറ്റു.
സാമൂഹിത നീതി വകുപ്പിന്റേതടക്കം വിവിധ സ്റ്റാളുകള്‍ തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് സന്ദര്‍ശിച്ചു. സ്റ്റാളുകളുടെ പ്രവര്‍ത്തനം ചോദിച്ചറിഞ്ഞ അദ്ദേഹം സന്ദര്‍ശകര്‍ക്കൊപ്പം ചിത്രം എടുക്കാനും മറന്നില്ല.
ചിത്രം- എം എൽ എ
- Log in to post comments