Post Category
നിറഞ്ഞ കയ്യടിയോടെ 'ചാരുത'
സദസിനെ ആരവം കൊള്ളിച്ചു പട്ടികജാതി വികസന വകുപ്പിന്റെ സാംസ്കാരിക പരിപാടി 'ചാരുത'. ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം മേളയിലാണ് സന്ദർശകർക്ക് അനുഭൂതിയേകിയ ദൃശ്യവിഷ്കാരം അരങ്ങേറിയത്.
ചന്ദ്രചൂഡ... ഗാനത്തിന് നൃത്തം ചെയ്ത് റാന്നിയിൽ നിന്നുള്ള കൊച്ചു ദക്ഷിണ പ്രിയങ്കരിയായി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മൃദംഗ വായനയിൽ ഒന്നാമനായ സൂരജും കുടുംബശ്രീ അരങ്ങു കലോൽസവത്തിൽ ജേതാക്കളായ അമ്പിളിയു സംഘവും അവതരിപ്പിച്ച സംഘനൃത്തവും ശ്രദ്ധ പിടിച്ചുപറ്റി.
കൈകൊട്ടിക്കളി, ലളിതഗാനം, സെമി ക്ലാസിക്, സിനിമാറ്റിക് ഡാൻസ് കലാപരിപാടികളുമായി കുട്ടികളും മുതിർന്നവരും ഒരു പോലെ അരങ്ങിൽ തകർത്തു.
date
- Log in to post comments