Skip to main content
.

എൻ്റെ കേരളം പ്രദർശന മേള; ജനത്തിരക്കിൽ ഇടത്താവളം

 

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന കലാമേളയിൽ ഇതുവരെ എത്തിയത് അര ലക്ഷത്തോളം പേർ. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ഇത്രയും പേർ ഇവിടെ എത്തിയത്.

മെയ് 16 നാണ് എന്റെ കേരളം മേള ആരംഭിച്ചത്.  പ്രദർശന വിപണന സ്റ്റാളുകൾ  കാണാൻ കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്
മേളയുടെ അഞ്ചാം ദിവസമായ മെയ് 20 നാണ് . സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കിയ വകുപ്പുകളുടെ സ്റ്റാളുകളിലാണ് ഏറെ തിരക്കനുഭവപ്പെട്ടത്. മേള ഇന്ന് (മെയ് 22 വ്യാഴം) ന് അവസാനിക്കും.

date