Skip to main content

 ക്രിസ്മസ്- പുതുവത്സര ചന്ത 21 മുതല്‍ 

 

     നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന്  ഡിസംബര്‍ 21  മുതല്‍ 2018  ജനുവരി രണ്ട് വരെ സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്- പുതുവത്സര ചന്ത നടത്തും. ഇതിന് മുന്നോടിയായി ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം ജില്ലാ സഹകരണ ബാങ്ക്  ഹാളില്‍  ചേര്‍ന്നു. 
    95  സഹകരണ സംഘങ്ങളെയാണ്  ചന്ത നടത്തുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 13 സബ്സിഡി ഇനങ്ങളും  സബ്സിഡി ഇല്ലാത്ത ഇനങ്ങളും ക്രിസ്തുമസ് കേക്കുകളും ചന്തകള്‍ വഴി വിതരണം ചെയ്യും. 13 ഇനം സബ്സിഡി സാധനങ്ങളും 30ശതമാനം വിലക്കുറവില്‍ നോണ്‍ സബ്സിഡി സാധനങ്ങളുമാണ് ചന്തയിലൂടെ വിപണനം നടത്തുന്നത്.     അരി (ജയ)-25 രൂപ , കുറുവ-25, കുത്തരി      -24,പച്ചരി- 23,പഞ്ചസാര-22, വെളിച്ചെണ്ണ-90, ചെറുപയര്‍-66, കടല-43, ഉഴുന്ന്-66, വന്‍പയര്‍-45, തുവരപരിപ്പ് - 65, മുളക്-56, മല്ലി-74 എന്നിവയാണ് ചന്തയില്‍ വിപണനം നടത്തുന്ന സാധനങ്ങള്‍. 
    ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍(ജനറല്‍) കെ.ബാബുവിന്‍റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ മാനേജര്‍  ശുഭ, അസിസ്റ്റന്‍റ് രജിസ്ട്രാര്‍(പ്ലാനിങ് ) ഇ.ഹരിദാസ്, ജില്ലാ ബാങ്ക് മാനെജര്‍ സുനില്‍കുമാര്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍(ജനറല്‍)ശബരിദാസന്‍ എന്നിവര്‍ സംസാരിച്ചു. 

date