Skip to main content

ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത:കളക്ടർ അടിയന്തിര യോഗം വിളിച്ചു.

 

ആലപ്പുഴ:അടുത്ത 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടർ ടി.വി അനുപമ യുടെ അദ്ധ്യക്ഷതയിൽ ജില്ലാതല ദുരന്തനിവാരണ ടീം അംഗങ്ങളായ വകുപ്പുദ്യോഗസ്ഥരുടെ അടിയന്തിര യോഗം കളക്ടറേറ്റിൽ ചേർു. പ്രകൃതി ക്ഷോഭത്തിന്റെ സാദ്ധ്യതകൾ നേരിടുതിന്  മുൻകരുതലുകളും തയ്യാറെടുപ്പുകളും നടത്താൻ കലക്ടർ നിർദ്ദേശം നൽകി.ജില്ലയിൽ നിലവിൽ ചാറ്റൽ മഴ നിലയ്ക്കാതെ പെയ്യുകയാണ്.കാറ്റ് ശക്തി പ്രാപിച്ചി'ില്ല.കടൽ ശാന്തമാണെങ്കിലും കടലിൽ പോകരുതെ് മത്സ്യത്തൊഴിലാളികൾക്ക് മുറിയിപ്പു നൽകുതിനും പോകാൻ ശ്രമിക്കുവരെ പിൻതിരിപ്പിക്കുതിനുള്ള നടപടികൾ സ്വീകരിച്ചി'ുള്ളതായും ഫിഷറീസ് ഡെപ്യൂ'ി ഡയറക്ടർ അറിയിച്ചു. തീരപ്രദേശങ്ങളിൽ പൊലീസ് ജാഗ്രതാ നിർദ്ദേശം മെക്ക് അനൗസ്‌മെന്റിലൂടെ നൽകുുണ്ട്.  ഡ്രൈവറടക്കം വാഹനവും സൂപ്പർവൈസറി ചുമതലയുള്ളതുൾപ്പെടെ രണ്ടുദ്യോഗസ്ഥരും രാത്രിയും പകലും ഡ്യൂ'ിയിലുണ്ടായിരിക്കണമെ് എല്ലാ താലൂക്ക് ഓഫീസുകളിലും ഗ്രാമ പഞ്ചായത്തുകളിലും നിർദ്ദേശം നൽകിയി'ുണ്ട്. ആവശ്യം വരുകയാണെങ്കിൽ ദുരിത ബാധിതരെ മാറ്റിപ്പാർപ്പിക്കുതിനുള്ള സൗകര്യം ഒരുക്കുതിനുള്ള നടപടി സ്വീകരിച്ചതായി തഹസീൽദാർമാർ അറിയിച്ചു.ഏതടിയന്തിര സാഹചര്യവും നേരിടുതിന് ജില്ലാ ദുരന്ത നിവാരണ സേന തയ്യാറായിരിക്കണമൊണ് കലക്ടർ നിർദ്ദേശം നൽകിയി'ുള്ളത്. 

date