Skip to main content

എക്‌സൈസ് പരിശോധന കര്‍ശനമാക്കി; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും

 

    ക്രിസ്തുമസ്സ്/പുതുവത്സരാഘോഷ കാലയളവില്‍ ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും നിര്‍മ്മാണം, വില്‍പന, ശേഖരണം, കടത്തികൊണ്ടുപോകല്‍ എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പ് പ്രതേ്യക സംവിധാനം ഏര്‍പ്പെടുത്തിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.  ഡിസംബര്‍ അഞ്ച് മുതല്‍ ഒരു മാസത്തേക്ക്  കോട്ടയം ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രതേ്യക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അനധിക്യത മദ്യമയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിന് പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയിഡുകള്‍ നടത്തും. ഇന്റലിജന്‍സ് ടീം, ഷാഡോ എക്‌സൈസ്, വനിതാ സ്‌ക്വാഡ് എന്നിവയും പ്രവര്‍ത്തിക്കും.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുളള പാന്‍മസാല, പുകയില  ഉല്പന്നങ്ങളുടെ  വില്‍പ്പന എന്നിവ  കര്‍ശനമായി തടയുന്നതിനും ക്ലബ്ബുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍  ഉത്തരവിട്ടു.  അനധികൃത  മദ്യമയക്കുമരുന്ന് നിര്‍മ്മാണം, വില്‍പ്പന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടണ്‍ുപോകല്‍ സംബന്ധിച്ച വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുളള എക്‌സൈസ് ഓഫീസില്‍ അറിയിക്കണം. 

എക്‌സൈസ് ഡിവിഷന്‍ ആന്റ് കണ്‍ട്രോള്‍റൂം                           0481 -2562211

എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, കോട്ടയം     - 0481 2583091 9400069508

എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, ചങ്ങനാശ്ശേരി - 0481 2422741 9400069509

എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, പൊന്‍കുന്നം - 04828 221412 9400069510 

എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്,  പാലാ   - 04822 212235        9400069511 

എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, വൈക്കം  - 04829 231592 9400069512

എക്‌സൈസ്  സ്‌പെഷ്യല്‍ സ്‌ക്വാഡ് കോട്ടയം  - 0481 2573801 9400069506

അസി. എക്‌സൈസ് കമ്മീഷണര്‍,കോട്ടയം      -  9496002865

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍,കോട്ടയം   - 9447178057

(കെ.ഐ.ഒ.പി.ആര്‍-2029/17)

date