Skip to main content
ബയോഡൈവേഴ്‌സിറ്റി

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം : ശില്‍പശാല സംഘടിപ്പിച്ചു

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും  ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ''ഒരുമിക്കാം ഒഴിവാക്കാം; ജൈവ അധിനിവേശവും നീയന്ത്രണവും'' വിഷയത്തില്‍  ഏകദിന ശില്‍പശാല നടന്നു. കാതോലിക്കേറ്റ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനുമായ ജോര്‍ജ് എബ്രഹാം ശില്‍പശാല ഉദ്ഘാടനം ചെയ്തു.  
അധിനിവേശ ജീവജാലങ്ങള്‍ നാടിനു വിപത്തായി മാറിക്കഴിഞ്ഞെന്നും പ്രകൃതിയുടെ തനതായ സമതുലിതാവസ്ഥയെ ബാധിച്ചിരിക്കുകയാണെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു.
ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍  ജി ഉല്ലാസ് അധ്യക്ഷനായി. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. അനില്‍കുമാര്‍, ജില്ലാ സോഷ്യല്‍ ഫോറസ്ടി എ.സി.എഫ് ബി രാഹുല്‍,  ജൈവവൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനോയി റ്റി. തോമസ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്  സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. അജ്ഞു വി ജലജ് , അധ്യാപകരായ ഡോ. വി.പി. തോമസ്,   ഡോ. ആര്‍. അഭിലാഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

date