Post Category
ഉദ്യോഗസ്ഥര്‍ ഹാജരാകണം
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നിര്‍വഹണത്തിനായി എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും മെയ് 25 മുതല്‍ 30 വരെ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകള്‍, പ്രാദേശിക അതോറിറ്റികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം ഇവരുടെ സേവനം ലഭ്യമാക്കണം. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.
date
- Log in to post comments