Skip to main content

അഭിമുഖം മേയ് 28 ന്

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. മെയ്  28 ന് രാവിലെ 10 ന് അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് അഭിമുഖം. യോഗ്യത- എസ്.എസ്.എല്‍.സി, പ്ലസ് ടു , ഡിഗ്രി , ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍) , ഡിഗ്രി/ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും   തൊഴില്‍ പരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍  : 0477-2230624, 8304057735, 0473 4224810.

date