Skip to main content

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്വിസ് മത്സരം 4ന്

 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഡിസംബര്‍ നാലിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്സരത്തിന്റെ സമയം മാറ്റി. എം.ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റേറിയത്തില്‍ ഉച്ചക്ക് രണ്ടു മുതല്‍ 2.45 വരെ രജിസ്‌ട്രേഷന്‍ നടപടികളും മൂന്ന് മണി മുതല്‍ നാലു മണി വരെ ക്വിസ് മത്സരവും നടക്കും. അഞ്ച് റൗണ്ടുകള്‍ നീളുന്ന മത്സരത്തിലെ പ്രാഥമിക ഘട്ടത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് ജില്ലാതല മത്സരം നടത്തുന്നത്. തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പു പ്രക്രിയകളും എന്നതാണ് വിഷയം. ഒന്‍പത് മുതല്‍ 12 വരെ ക്ലാസിലുളള വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 400ഓളം വിദ്യാര്‍ത്ഥികള്‍  ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും.                               (കെ.ഐ.ഒ.പി.ആര്‍-2031/17)

date