Skip to main content

കുടുംബശ്രീ ബാലസഭ ആര്‍ പി പാനല്‍

കുടുംബശ്രീ ജില്ലാ മിഷന്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യരായ ആര്‍ പിമാരുടെ പാനല്‍ തയ്യാറാക്കുന്നു. കുടുംബശ്രീ മിഷന്‍ ആവശ്യപ്പെടുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ നടപ്പാക്കുകയും സി ഡി എസ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ചുമതല. പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ സംസ്ഥാന മിഷന്‍ നിര്‍ദേശിച്ച ഹോണറേറിയം ലഭിക്കുന്നതായിരിക്കും. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സേവന തല്‍പരരായ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. റിട്ടയേര്‍ഡ് അധ്യാപകര്‍, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ അയക്കേണ്ട വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കലക്ടറേറ്റ്, പത്തനംതിട്ട, 689645. ഇമെയില്‍:spempta4@gmail.com ഫോണ്‍ : 9037238959

date