Skip to main content

ഗെയില്‍ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം ഇന്ന് (ഡിസംബര്‍ 01)

 

ജില്ലയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പോകുന്ന പ്രദേശത്ത് ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ട പരിഹാര തുകയുടെ ചെക്ക് വിതരണം ഇന്ന് (ഡിസംബര്‍ ഒന്ന്) ഉച്ചക്ക് 2.30 ന് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ജില്ലാകലക്ടര്‍ അമിത് മീണയാണ് തുക വിതരണം ചെയ്യുക. പരിപാടിയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന കളമശേരി, കൊച്ചി പ്രദേശത്തുള്ള ഗുണഭോക്താക്കളും പങ്കെടുക്കും. പദ്ധതിയില്‍ നിന്നുള്ള ഗ്യാസ് വീട്ടാവശ്യത്തിനു ഉപയോഗിക്കുന്ന ഇവര്‍ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവക്കും.
 പൊ•ുള വില്ലേജില്‍ ഭൂമി വിട്ടുനല്‍കി രേഖകള്‍ ഹാജരാക്കിയവര്‍ക്കുള്ള തുകയുടെ ചെക്കാണ് വിതരണം ചെയ്യുക. ചടങ്ങില്‍ അഞ്ചു പേര്‍ക്കുള്ള 9.48 ലക്ഷം നല്‍കും.
 ഗെയില്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ ടോണി മാത്യ,ചീഫ് മാനേജര്‍ പ്രിന്‍സ് പി. ലോറന്‍സ്, എഞ്ചിയനിയര്‍ ബാബു മാത്യൂ,ഗെയില്‍ നോഡല്‍ ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date