Skip to main content
'നഷാ മുക്ത് ഭാരത് അഭിയാന്‍'പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കുന്നു

ലഹരിക്കെതിരെ ജില്ലാതല ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

'നഷാ മുക്ത് ഭാരത് അഭിയാന്‍'പദ്ധതിയുടെ  ഭാഗമായി  ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ലഹരിക്കെതിരെ എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ജില്ലയില്‍ നടക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഇതിലൂടെ അവബോധം സൃഷ്ടിക്കുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സാമൂഹിക ഇടപെടല്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ ഷംലാ ബീഗം അധ്യക്ഷയായി. ജില്ലാ നിയമ സഹായ വേദി സെക്രട്ടറി എന്‍ എന്‍ അരുണ്‍ ബെച്ചു മുഖ്യപ്രഭാഷണം നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍, അങ്കണവാടി , കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിനു വി. വര്‍ഗീസ് ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ രാജശ്രീ, സര്‍ക്കാര്‍ ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ. എസ്. മീന എന്നിവര്‍ പങ്കെടുത്തു.

date