Post Category
സ്‌നേഹിത @ സ്‌കൂള്‍ പദ്ധതി
കുടുംബശ്രീ ജില്ലാ മിഷന്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ മുട്ടത്തുകോണം എസ് എന്‍ ഡി പി എച്ച് എസ് എസ് ല്‍ സ്നേഹിത @ സ്‌കൂള്‍ പദ്ധതി ആരംഭിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക സ്മിത ശ്രീധരന്‍ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ ഡിപിഎം പി. ആര്‍ അനുപ പദ്ധതി വിശദീകരിച്ചു. ടൈം ടേബിള്‍ കാര്‍ഡ്, ഹെല്‍ത്ത് കലണ്ടര്‍ എന്നിവ വിതരണം ചെയ്തു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി അജിത്, സ്നേഹിത കൗണ്‍സലര്‍ ട്രീസ എസ് ജെയിംസ്, കമ്മ്യൂണിറ്റി കൗണ്‍സലര്‍ വി മനീഷ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments