Skip to main content
 സ്‌കൂള്‍ പ്രവേശനോത്സവം പൊങ്ങലടി എസ്വിഎച്ച്എസില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കുന്നു

പ്രവേശനോത്സവം

പന്തളം തെക്കേക്കര പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം പൊങ്ങലടി എസ്വിഎച്ച്എസില്‍  പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. നവാഗതരായ കുട്ടികളെ ജനപ്രതിനിധികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്ത് അധ്യക്ഷനായി. കവി കോന്നിയൂര്‍ ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക പ്രിയാ റാണി, സ്‌കൂള്‍ മാനേജര്‍ സോയ, ബിആര്‍സി ട്രെയിനര്‍ ഗംഗ, ജെഎച്ച്ഐ വിനോദ് എന്നിവര്‍ പങ്കെടുത്തു.
 

date