Skip to main content

സൗദി അറേബ്യയില്‍ ഒഴിവുകള്‍

 

സൗദി അറേബ്യയിലെ  പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എന്‍ജിനീയര്‍, ഇലക്ട്രിക് എന്‍ജിനീയര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍, ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ റിക്കോര്‍ഡ് എന്‍കോഡര്‍, ഓട്ടോമെക്കാനിക്ക് എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരും ബന്ധപ്പെട്ട വിഷയത്തില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ വിശദവിവരം അടങ്ങിയ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 23നകം gcc@odepc.inഎന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

                (പിഎന്‍പി 3697/18) 

date