Post Category
ആനുകൂല്യങ്ങൾക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം
അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവര ശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് വേണ്ടി കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ കണ്ണൂർ ജില്ലാ ഓഫീസിനു കീഴിൽ അംഗങ്ങളായവരും നിലവിൽ അംഗത്വം മുടങ്ങി കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ളവരും ജൂലൈ 31 നകം എഐഐഎസിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ അപ്ഡേറ്റ് ചെയ്യാം. ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള 25 രൂപ നൽകാത്തവർ തുക ഒടുക്കണം. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ മാനന്തവാടി ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8547655339
date
- Log in to post comments