Skip to main content

പരിസ്ഥിതി ദിനം ആചരിച്ചു

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 100 വൃക്ഷതൈകള്‍ നട്ടു. 'പ്ലാസ്റ്റിക് യുഗത്തില്‍ മനുഷ്യനും പ്രകൃതിയും'   വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു.   ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അനില്‍.എസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു.  പ്രിന്‍സിപ്പല്‍ സ്മിതാധരന്‍, പി.ടി.എ വൈസ് പ്രസിഡന്റ്  മാലുമേല്‍ സുരേഷ്,  ഷാനി രാജ്, ജി. പ്രേംനാഥ്,  പി.യു ഗീത, കൃഷ്ണജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date