Skip to main content

ലോക പരിസ്ഥിതി ദിനാചരണം

മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മാവേലിക്കര നഗരസഭാ ചെയർമാൻ നൈനാൻ സി. കുറ്റിശ്ശേരിൽ സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്തു. മെയിൻ ക്യാമ്പസ്സിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. ഐഷ പരിസ്ഥിതിദിന സന്ദേശം നൽകി. ഡിപ്പാർട്ട്മെന്റ് മേധാവികളായ ആർ. അജിഷ്, ജി. പ്രദീപ്, ശ്രീവിദ്യ, സീമ, വിജി എസ്. കുമാർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് റാലി നടത്തി. ഇതോടൊപ്പം സംഘടിപ്പിച്ച പരിസ്ഥിതി ദിന സെമിനാർ വിക്രം സാരാഭായി സ്പേസ് സെന്ററിലെ മുൻ ഉദ്യോഗസ്ഥനും സി.വി. രാമൻ ഫൗണ്ടേഷൻ ചെയർമാനുമായ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് ഫലവർഗങ്ങളും ഫലവൃക്ഷത്തൈകളും വിദ്യാർത്ഥികൾക്ക് കൈമാറി.

date