Skip to main content

ഡിജിറ്റൽ പോസ്റ്റർ മത്സരം

സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വേൾഡ് എൽഡർ അബ്യൂസ് അവയർനസ് ഡേ ദിനാഘോഷത്തിന്റെ  മലപ്പുറം ജില്ലാതല പരിപാടിയുടെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ  പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. "മുതിർന്നവരെ ഉറ്റുനോക്കുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും ആവശ്യമുണ്ട്, ക്ഷമയോടെ ഒരുപാട് നൽകാം" എന്ന തീമിലാണ് ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കേണ്ടത്. താല്പര്യമുള്ളവർ വിദ്യാർത്ഥികളുടെ പേര്, കോൺടാക്ട് നമ്പർ, സ്കൂൾ/ കോളേജിന്റെ പേര് എന്നിവ സഹിതം ഡിജിറ്റൽ പോസ്റ്ററിനോടൊപ്പം ജൂൺ 12 ന് വൈകീട്ട് അഞ്ചിന് മുൻപ് entrytosjd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0483-2735324

 

date