Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ മാർഷൽ ആർട്സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്‍റെ കാലാവധി. 18 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും കോൺടാക്ട് ക്ലാസുകൾ. താല്പര്യമുള്ളവർ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി ജൂൺ 30ന് മുൻപ് അപേക്ഷ  സമർപ്പിക്കണം. ഫോണ്‍: 9526738838
 

date