Skip to main content

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  സൗജന്യ കോഴ്സുകളായ ഇലക്ട്രിക് വെഹിക്കിൾ അസംബ്ലി ടെക്നീഷ്യൻ, എം.ഐ.എസ് ഡാറ്റ അനലിസ്റ്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെഹിക്കിൾ റീഫിനിഷ് തുടങ്ങിയ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.  സെൻട്രൽ പ്രിസൺ & കറക്ഷൻ ഹോം സൂപ്രണ്ട് വി.വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. തവനൂർ സ്കിൽ പാർക്ക് സെൻറർ ഹെഡ് എം വൈഷ്ണവ്, ജൂനിയർ എക്സിക്യൂട്ടീവ് ബിബിന, വെഹിക്കിൾ റീഫിനിഷ് കോഡിനേറ്റർ റഫീഖ്, ട്രെയിനർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
 

date