Skip to main content

*പരിസ്ഥിതി ദിനാഘോഷവും ക്ഷീരദിന വാരാചരണവും നടത്തി*

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷവും ക്ഷീര ദിന വാരാചരണവും സംഘടിപ്പിച്ചു. മുണ്ടേരി ഗവ ഹൈസ്‌കൂളില്‍ നടത്തിയ പരിപാടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍  ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി  സെമിനാറുകളും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ സഞ്ജയ് മൈക്കിള്‍, എം അശ്വിന്‍, മീര കര്‍ണന്‍ എന്നിവര്‍ യഥാസ്ഥാനം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക്് അര്‍ഹരായി. ജോസഫ് ജോണ്‍, അതുല്യ എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി മുനവ്വര്‍ അധ്യക്ഷനായ പരിപാടിയില്‍  കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മ വി.കെ റജീന, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സുകന്യ ഐസക്, അശ്വത്ത്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.

date