Skip to main content

കരാർ നിയമനം

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയും സെക്രട്ടേറിയറ്റ് സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുമുള്ള തസ്തികകളിൽ നിന്നും വിരമിച്ച 60 വയസ് പൂർത്തിയാകാത്ത വ്യക്തികളെ കൂടിക്കാഴ്ചയിലൂടെയാണ് തിരഞ്ഞെടുക്കുക. ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട് / പെൻഷൻ പേമെന്റ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ജൂൺ 25 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്സ് 2579/2025

date