Skip to main content

മാധ്യപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല ജൂണ്‍ 12 ന്

'വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം' സംബന്ധിച്ച ഏകദിനശില്‍പശാല  ജൂണ്‍ 12 ന് രാവിലെ 10 ന് കോന്നി ഇക്കോ ടൂറിസം സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്യും. റാന്നി ഡിഎഫ്ഒ പി കെ ജയകുമാര്‍ ശര്‍മ്മ അധ്യക്ഷനാകും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മുന്‍ പ്രൊഫസര്‍ ഇ കുഞ്ഞിക്കൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എന്‍ ശ്യാം മോഹന്‍ലാല്‍ ചര്‍ച്ച നയിക്കും. കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, പത്തനംതിട്ട, ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റുമാര്‍, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍മാരായ പി കെ രാജേഷ്, ജെ. മുഹമ്മദ് സാബിര്‍,  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ബി. രാഹുല്‍, സുമി ജോസഫ്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date