Skip to main content

ബാലവേല വിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം

 

 

 

'പുരോഗതി വ്യക്തമാണ്, പക്ഷെ ഇനിയും ഒരുപാട് ചെയ്യാനുണ്ട്: നമുക്ക് ശ്രമങ്ങൾ വേഗത്തിൽ ആക്കാം' 

എന്ന മുദ്രാവാക്യം ഉയർത്തി അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം (ജൂൺ 12) തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ സമുചിതമായി ആചരിച്ചു.

 

 പരിപാടികളുടെ ഉദ്ഘാടനം നെടുമ്പാശ്ശേരി മർച്ചന്റ് ടവർ ഹാളിൽ ജില്ലാ ലേബർ ഓഫീസർ എൻഫോഴ്‌സ്മെന്റ് പി.ജി. വിനോദ് കുമാറിന്റെ അ ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ

 കെ.എ. ജയപ്രകാശ് സി.പി. തരിയൻ, കെ.ബി.സജി, ഷാജു സെബാസ്റ്റ്യൻ,

എ.വി.രാജഗോപാൽ, എം. എം. ജോവിൻ എന്നിവർ പങ്കെടുത്തു. ടി. എസ്. മുരളി നന്ദി പറഞ്ഞു.

 

ബാല വേല വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ ചൈൽഡ് ലൈൻ പ്രതിനിധി വിജയലക്ഷ്മി നയിച്ചു.

 

വിദ്യാലയങ്ങളിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ അവരുടെ ഭാഷകളിൽ ബോധവൽക്കരണ ക്ലാസുകൾ, ഫാക്ടറികളിലും സ്വകാര്യ സ്ഥാപനങ്ങളിലും ബാലവേല വിരുദ്ധ നിയമമനുസരിച്ചു പരിശോധനകൾ, പോസ്റ്റർ കാമ്പയിനുകൾ ഉൾപ്പെടെ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

date