Post Category
*ഷോർട്ഫിലിം ആൻഡ് റീൽസ് മത്സരം*
വയനാട് സാമൂഹ്യനീതി ഓഫീസും കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് ഷോർട്ട് ഫിലിം & റീൽസ് മത്സരം നടത്തുന്നു. വ്യക്തമായ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന 60 സെക്കെന്റ് ദൈർഘ്യമുള്ള മലയാളം റീൽസും അഞ്ചു മിനുട്ട് ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകളുമാണ് മത്സരത്തിന് പരിഗണിക്കുക. പകർപ്പവകാശമുള്ള വീഡിയോ, ഓഡിയോ, ചിത്രങ്ങൾ തുടങ്ങിയവ അനുവാദമില്ലാതെ ഉപയോഗിക്കാനോ അപകീർത്തികരമായ പരാമർശങ്ങളോ വിവാദ പ്രസ്താവനകളോ ഉണ്ടാവാനോ പാടില്ല.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്കോ, സ്ഥാപനത്തിനോ ഒരു എൻട്രി മാത്രമാണ് സമർപ്പിക്കാൻ കഴിയുക. ജൂൺ 20 ന് രാത്രി 11 നകം nmbawyd@gmail.com ലേക്ക് എംപി ഫോർ വീഡിയോകൾ നൽകണം. ഫോൺ: 04936 205307.
date
- Log in to post comments