Skip to main content

കുളിര്‍മ' ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'കുളിര്‍മ' ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം  പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ സിഡിഎസ്, കൃഷിഭവന്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അന്തരീക്ഷ താപനില പ്രതിരോധം,  മേല്‍ക്കൂര ശീതികരണ സാങ്കേതിക വിദ്യകളുടെ പരിചയപ്പെടുത്തല്‍, ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങള്‍, കാര്‍ഷിക ഭക്ഷ്യ മേഖലയിലെ വെല്ലുവിളിയും അതിജീവനമാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം. വൈസ് പ്രസിഡന്റ്  സിസിലി തോമസ് അധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസ്സി മാത്യു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാ ചന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. രാധ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ സ്വാതി ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

date