Skip to main content

ജില്ലാ നിയമ സേവന അതോറിറ്റി അദാലത്ത്:  6332 കേസുകള്‍ തീര്‍പ്പാക്കി

ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പത്തനംതിട്ട കോടതി സമുച്ചയത്തില്‍ നടന്ന അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 6332 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളില്‍ നഷ്ടപരിഹാരമായും പിഴയിനത്തിലുമായി 10.25 കോടി രൂപ ഈടാക്കി. പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, ആര്‍ടിഒ, ബിഎസ്എന്‍എല്‍, സിവില്‍ വ്യവസായങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് തീര്‍പ്പാക്കിയത്.
ജില്ലാ സേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എന്‍ ഹരികുമാര്‍, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീ. ജില്ലാ ജഡ്ജിയുമായ ജി പി ജയകുമാര്‍, ജില്ലാ സേവന അതോറിറ്റി സെക്രട്ടറി/ സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ അരുണ്‍ ബെച്ചു എന്നിവര്‍ നേതൃത്വം നല്‍കി.

date