Post Category
ഏകോപന സമിതി യോഗം
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേര്‍ന്ന ഏകോപന സമിതി യോഗം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി -പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് അധ്യക്ഷനായി. തൊഴില്‍ അന്വേഷകര്‍ക്കായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം ജൂലൈ മൂന്നു മുതല്‍ അഞ്ചു വരെ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, അംഗം എം എസ് ശ്യാം എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments