Post Category
ക്ഷീരകര്‍ഷക സമ്പര്‍ക്കം
ക്ഷീരവികസന വകുപ്പിന്റെയും റാന്നി നെടുമണ്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്കം സംഘടിപ്പിച്ചു. ഫെസിലിറ്റേഷന്‍ സെന്ററില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് അധ്യക്ഷനായി. ശാസ്ത്രീയ പശു പരിപാലനം, ഗുണമേന്മയുള്ള പാല് ഉല്പാദനം, ക്ഷീരവിക പദ്ധതി, ക്ഷീരശ്രീ പോര്‍ട്ടലില്‍ കര്‍ഷക രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പണം, ക്ഷീരകര്‍ഷക അംഗത്വം, ആനുകൂല്യം വിഷയങ്ങളില്‍ ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാറും റാന്നി ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി വി പ്രശാന്തും ക്ലാസ് നയിച്ചു. ക്ഷീരസംഘം പ്രസിഡന്റ് വി കെ സുശീലന്, സെക്രട്ടറി സന്ധ്യാരാജ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments