Post Category
വായനാദിനത്തിൽ ജനറൽ ആശുപത്രിയിലേക്ക് പുസ്തകങ്ങളും ബുക്ക് ഷെൽഫും നൽകി
വായനാദിനത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ്റെ(ഐഡിഎ) ഭാഗമായ വിമൻസ് ഡെന്റൽ കൗൺസിൽ(ഡബ്ല്യുഡിസി) ബുക്ക് ഷെൽഫും പുസ്തകങ്ങളും നൽകി. ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ‘ഗ്രന്ഥസൂചി’ സമ്മേളനത്തിൽ ഐഡിഎ ഭാരവാഹികളും ഡബ്ല്യുഡിസി ഭാരവാഹികളും ചേർന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. വേണുഗോപാലിനു ഷെൽഫും പുസ്തകങ്ങളും കൈമാറി. സമ്മേളനത്തിൽ ഡോ. കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഐഡിഎ ആലപ്പുഴ പ്രസിഡന്റ് ഡോ.ലിജ് ജോസഫ്, സെക്രട്ടറി ഡോ. ശരത് തോപ്പിൽ, ഡബ്ല്യുസിസി ആലപ്പുഴ ഭാരവാഹികളായ ഡോ. ഡെൻസി, ഡോ. ജ്യോതിഷ, ജനറൽ ആശുപത്രി ആർഎംഒ ഡോ. എം ആശ, എആർഎംഒ ഡോ.സി.പി പ്രിയദർശൻ, ഡെന്റൽ സിവിൽ സർജൻ ഡോ. എസ് മായ, നഴ്സിങ് സൂപ്രണ്ട് എം രജിത , സ്റ്റോർ സൂപ്രണ്ട് ആർ.എസ് ബിജു, ജോൺസൺ നൊറോണ, ഡോ. എം പ്രവീൺ, എൽ ശ്രീലത, റ്റി.എസ് പീറ്റർ, ബെന്നി അലോഷ്യസ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments