Post Category
സാക്ഷരതാ പരിശീലനം
ന്യൂ ഇന്ത്യലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഏകദിന സാകഷരതാ പരിശീലനം നടന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മികവുത്സവം വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിശീലനപരിപാടിയില്‍ 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: അടിസ്ഥാന വിവരങ്ങള്‍, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ചരിത്രം,അനുഭവം, സാധ്യതകള്‍, മുതിര്‍ന്നവരുടെ ബോധന ശാസ്ത്രം, പഠനപ്രവര്‍ത്തനങ്ങളും പാഠപുസ്തക പരിചയവും 'പ്രദേശിക സംഘാടനം, ഏകോപനം, ധന വിനിയോഗം'എന്നീ വിഷയങ്ങളില്‍ ക്ലാസ് നടന്നു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാനും തയ്യാറാക്കി.
date
- Log in to post comments