Skip to main content

തെരുവ് വിളക്ക് സ്ഥാപിച്ചു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഠത്തുംമൂഴി വലിയ പാലത്തിലും പൂവത്തുംമൂട് പാലത്തിലും സ്ഥാപിച്ച തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഉദ്ഘാടനം അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, അംഗങ്ങളായ അരുണ്‍ അനിരുദ്ധന്‍, ശ്യാരി ടി എസ്, അജിത റാണി, രാജം ടീച്ചര്‍, സെക്രട്ടറി എന്‍ സുനില്‍കുമാര്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date