Post Category
നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം
വെണ്ണിക്കുളത്ത് ആരംഭിച്ച കണ്‍സ്യൂമര്‍ഫെഡ് നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വര്‍ഗീസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യൂ ആദ്യവില്‍പ്പന നടത്തി. ഗ്രാമപഞ്ചായത്ത് അംഗം രശ്മി മോള്, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, പുറമറ്റം എസ്സിഎസ് പ്രസിഡന്റ് ബോബന് ജോണ്‍, നീതി മെഡിക്കല്‍ വെയര്‍ഹൗസ് മാനേജര്‍ ആര് ഷീജ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments