Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരം നഗരസഭാ പരിധിയില്‍  അജൈവ പാഴ് വസ്തുക്കള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിയുടെ ആര്‍.ആര്‍.എഫില്‍ എത്തിക്കുന്നതിനായി 1.5 ടണ്‍ ശേഷിയുള്ള വാഹനങ്ങള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ ജൂണ്‍ 25ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി സീല്‍ഡ് കവറില്‍ തപാല്‍ മുഖേനയോ , ഓഫീസില്‍ നേരിട്ടോ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. കവറിനു പുറത്ത് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം.

ഡിസ്ട്രിക്ട് മാനേജര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, ടി.സി 29/ 1732, സെക്കന്റ് ഫ്‌ളോര്‍, സ്‌റ്റേറ്റ് മുനിസിപ്പല്‍ ഹൊസ് വഴുതക്കാട് പി.ഒ എന്ന മേല്‍ വിലാസത്തിലാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7558086688, 0471-2724600.

date