Skip to main content

ആലപ്പുഴയില്‍ കടലാക്രമണ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു, കുട്ടനാട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു

ജില്ലാ കളക്ടര്‍ ടി.വി. അനുപമ കാട്ടൂരിലെയും പൊള്ളേത്തൈയിലെയും കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കോര്‍ത്തുശേരിയില്‍ കടലാക്രമണ ഭീഷണി നേരിടുന്ന വീടുകള്‍ സന്ദര്‍ശിച്ച കളക്ടര്‍ നാട്ടുകാരുമായി സംസാരിച്ചു. 200 മീറ്റര്‍ ഇടവിട്ട് പുലിമുട്ട് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 23-ാംവാര്‍ഡിലെ തീരദേശത്താണ് കടലാക്രമണഭീഷണിയുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, തഹസില്‍ദാര്‍ ആശ സി. എബ്രഹാം എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

മഴയില്‍ കുട്ടനാട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. കുന്നുമ്മ വില്ലേജില്‍ ആശാരിശേരിയില്‍ സന്തോഷിന്റെ വീടാണ് വ്യാഴാഴ്ച രാത്രിയിലെ മഴയില്‍ തകര്‍ന്നത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും വിനോദ സഞ്ചാരികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു. 

പി.എന്‍.എക്‌സ്.5120/17

date