Skip to main content

ടെൻഡർ ക്ഷണിച്ചു

 പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയിൽപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോറം ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിലാസം: ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ: 0481-2310355 

date