ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി
ഒളിമ്പിക്‌സ് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനും സാമൂഹ്യ നീതിവകുപ്പും സംയുക്തമായി തിരുവല്ല എംജിഎം എച്ച് എസ് എസില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി റാലിയില്‍ പങ്കെടുത്തവര്‍ക്ക് 300 ടീ ഷര്‍ട്ടുകള്‍ വിതരണം നടത്തി.
തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് വോളണ്ടിയര്‍മാര്‍, സ്‌പോര്‍ടസ് സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ സമീപം നടന്ന ദിനചാരണ സമ്മേളനം മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments