Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ഹൈസ്കൂൾ/ ഹയർസെക്കൻ്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി/ ബിരുദ വിദ്യാർത്ഥികൾക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഏകദിന വ്യക്തിത്വ വികസന പരിശീലന പരിപാടിയായ കരിയർ ഗൈഡൻസ് പരിശീലന പരിപാടി 2025-26ന്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിക്കുവാൻ ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപന മേധാവികൾ ജൂലൈ എട്ടിന് മുമ്പ് കളക്ട്രേറ്റിലെ ന്യൂനപക്ഷ സെല്ലിലോ/ collectoratehsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ- 0487 2239530.
date
- Log in to post comments