Post Category
നായ പിടുത്തം: പരിശീലനം ആരംഭിച്ചു
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടുന്നതിന് കോര്പ്പറേഷന് നിയോഗിച്ച 19 കണ്ടിജന്റ് ജീവനക്കാര്‍ക്ക് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചു. നിലവിലെ അടിയന്തിര സാഹചര്യത്തെകുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, കോര്പ്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്, മൃഗ സംരംക്ഷണ ഓഫീസര്‍ ഡോ എസ് സന്തോഷ് എന്നിവര്‍ സംസാരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ കണ്ടിജന്റ് ജീവനക്കാർക്ക് ക്ലാസ്സെടുത്തു. പടിയൂര്‍ എബിസി സെന്റര്‍ വെറ്ററിനറി സര്ജന് ഡോ.അമ്മുവിന്റെ നേതൃത്വത്തില്‍ ജൂൺ 26 മുതല്‍ പ്രാക്ടിക്കല്‍ ക്ലാസ് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments