Skip to main content

അറിയിപ്പുകൾ

 

ഓവർസിയർ ഒഴിവ്

 

വടക്കൻ പറവൂർ നഗരസഭയിൽ കരാർ അടിസ്ഥാത്തിൽ നാല് മാസത്തേക്ക് ഓവർസിയറുടെ ഒഴിവിലേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം : 18 നും 35 നും മധ്യേ. യോഗ്യത ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനിയറിങ്. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ അനുബന്ധ രേഖകൾ സഹിതം തപാൽ മുഖേന ജൂൺ 28 ന് മുമ്പായി സെക്രട്ടറി, വടക്കൻ പറവൂർ നഗരസഭ, മുനിസിപ്പൽ ജംഗ്ഷൻ -683513 വടക്കൻ പറവൂർ എന്ന വിലാസത്തിൽ  ലഭ്യമാക്കണം.

 

 

കരാർ അടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കുന്നു

 

പട്ടികവർഗ വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2025-26 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ സഹിതം മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ 2025 ജൂലൈ രണ്ടിന് രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കണം. നിയമന കാലാവധി ഒരു വർഷമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2970337.  യോഗ്യത എം എ സൈക്കോളജി/ എം എസ് ഡബ്ല്യു (സ്റ്റുഡ൯്റ്സ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം. എം എസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്സ് കൗൺസലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന. പ്രായപരിധി 2025 ജനുവരി ഒന്നിന്  25 - 45 മധ്യേ. പ്രതിമാസം 18000 രൂപ ഹോണറേറിയം, യാത്രാപ്പടി പരമാവധി 2000 രൂപ ആകെ രണ്ട്  ഒഴിവുകൾ (പുരുഷൻ - 1, സ്ത്രീ - 1, )പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകും. നിയമനങ്ങൾക്ക് പ്രാദേശികമായ മുൻഗണന ഉണ്ടായിരിക്കുന്നതല്ല.

 

ടെ൯ഡർ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴിൽ അങ്കണവാടികളിലെ പ്രീ സ്‌കൂൾ കുട്ടികളുടെ പോഷകാഹാരം നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി നടത്തി വരുന്ന പോഷക ബാല്യം പദ്ധതി 2025-26 വർഷത്തിൽ അങ്കണവാടികളിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്ന രീതിയിൽ വിപുലീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോഷകാബാല്യം പദ്ധതി അങ്കണവാടികളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ ആലങ്ങാട് ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിൻ്റെ പരിധിയിലുള്ള കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, വരാപ്പുഴ പഞ്ചായത്തിലും ഏലൂർ മുന്‌സിപ്പാലിറ്റിയിലും പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ജൂലൈ മുതൽ 2026 മാർച്ച് 31 വരെ ആഴ്‌ചയിൽ മൂന്ന് ദിവസം വീതം മുട്ട വിതരണം ചെയ്യുന്നതിനായി കെപ്കോ, കുടുംബശ്രീ സംരംഭകർ, മറ്റു പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്ന് ടെ൯ഡറുകൾ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ നാലിന്  ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2603244.

 

 

ക്വട്ടേഷ൯ ക്ഷണിച്ചു

 

സൂപ്രണ്ടിംഗ് എഞ്ചിനീയർ, പ്രോജക്‌ട് സർക്കിൾ പിറവത്തിന്റെ പേരിൽ രജിസ്ട്രേഷൻ ചെയ്തിട്ടുളളതും അസിസ്റ്റൻ്റ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.വി.ഐ.പി. സബ് ഡിവിഷൻ നമ്പർ ഒന്ന് ഭൂതത്താൻകെട്ട് കാര്യാലയത്തിന്റെ കീഴിലുളളതുമായ കെ.എൽ. 17 ജി - 4190 നമ്പർ അമ്പാസിഡർ ജീപ്പ് 14 വർഷവും 10 മാസവും പൂർത്തീകരിച്ച സാഹചര്യത്തിൽ നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം / ക്വട്ടേഷൻ ചെയ്‌ത്‌ വില്‌പന നടത്തിയ ശേഷം അഞ്ച് വർഷത്തേക്ക് തിരികെ ഈ കാര്യാലയത്തിലേക്ക് തന്നെ വാടകയക്ക് (ഡ്രൈവർ ഇല്ലാതെ വാഹനം മാത്രം) എടുക്കുന്നതിനുള്ള ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 30 ന്, വൈകിട്ട് 3.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-25701412.

 

 പ്രവേശനത്തിന് 

അപേക്ഷ ക്ഷണിച്ചു

 

 

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കോൾ-കേരളയിൽ നാഷണൽ ആയുഷ് മിഷന്റേയും സംസ്ഥാന ആയുഷ് വകുപ്പിൻറേയും അംഗീകാരത്തോടെ എസ്.ആർ.വി. (ഡി).എൽ.പി.എസ് സൗത്ത് എറണാകുളം, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് ഉദയംപെരൂർ ജി.എം.എച്ച്.എസ്.എസ് മൂവാറ്റുപുഴ, തുടങ്ങിയ സ്കൂളുകളിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻ്റ് സ്പോർട്സ് യോഗ കോഴ്സിൻ്റെ മൂന്നാം ബാച്ചിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 

ഹയർ സെക്കണ്ടറി അല്ലെങ്കിൽ തത്തുല്യ കോഴ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17 വയസ് മുതൽ 50 വയസ് വരെ. അവസാന തീയതി പിഴകൂടാതെ 16.07.2025 വരെയും 100/- രൂപ പിഴയോടെ 27.07.2025 വരെയുമാണ്. താൽപ്പര്യമുള്ളവർക്ക് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ സംസ്ഥാന ഓഫീസിലേയ്ക്ക് അല്ലെങ്കിൽ ജില്ലാഓഫീസിലേയ്ക്ക് നേരിട്ടോ സ്പീഡ് / രജിസ്റ്റേഡ് തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ 0484-2377537, 8921696013 എന്ന ഫോൺനമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

 

 

അസാപ് കമ്മ്യൂണിറ്റി 

സ്കിൽ പാർക്കിൽ 

അപേക്ഷ ക്ഷണിച്ചു

 

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്‌നിഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ് കേരളയും ഹൈകോൺ  ഇന്ത്യയുമായി ചേർന്ന് റിക്രൂട്ട്  ട്രെയിനിങ് ഡിപ്ലോയ് മോഡലിൽ  150 മണിക്കൂർ പരിശീലനം.  പരിശീലനം പൂർത്തിയാക്കുന്നവർക്ക്  ഹൈകോൺ ഇന്ത്യയിൽ ഉയർന്ന വേതനത്തിൽ  100 ശതമാനം ജോലി നൽകുന്നു. 18 വയസിനു മുകളിൽ പ്രായമുള്ള ഐടിഐ /ഡിപ്ലോമ/ബി.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ബി.ടക് ഇലക്ട്രോണിക്സ് ആ൯്റ് കമ്മ്യൂണിക്കേഷ൯ എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. https://csp.asapkerala.gov.in/courses/power-electronics-service-technician ലിങ്കിൽ കയറി രജിസ്ട്രേഷൻ പൂർത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ 9495999704

 

 

 

ലീഗൽ കൗൺസലർ നിയമനത്തിന് 

അപേക്ഷ ക്ഷണിച്ചു

 

 

പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം (പിഒഎ ആക്ട് ), പൗരാവകാശ സംരക്ഷണ നിയമം (പിസിആർ ആക്ട്) എന്നിവ മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കുക, അതിക്രമത്തിന് ഇരയാകുന്ന പട്ടികജാതി വിഭാഗക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പട്ടികജാതി വികസന വകുപ്പ് രൂപം നൽകിയ ജ്വാല ലീഗൽ സെൽ പ്രവർത്തനത്തിൻ്റെ ഭാഗമായി ജില്ലയിൽ ലീഗൽ കൗൺസലർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് 21 നും 40 നും മധ്യേ പ്രായമുള്ള നിയമ ബിരുദവും, അഡ്വക്കേറ്റായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയു. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വർഷവും, പ്രതിമാസ ഓണറേറിയം 20,000/- രൂപയും ആയിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2025 ജൂൺ 30 ന് വൈകീട്ട് 5 മണിക്ക് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (ഫോൺ നം. 0484 2422256, 0484 2952256)

date