Skip to main content

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

 

 

 

സാമൂഹിക നീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണ്ണം), വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർ ചികിത്സാ ധനസഹായ പദ്ധതി എന്നിവയ്ക്കു വകുപ്പിൻ്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം.

 

 മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന ' യജ്ഞം ' പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന 'കരുതൽ' പദ്ധതി എന്നിവയുടെ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസിലും സമർപ്പിക്കണം. അപേക്ഷകൾ, പദ്ധതിയുടെ വിശദ വിവരങ്ങൾ എന്നിവ വകുപ്പി൯്റെ www.sjd.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എന്ന നമ്പറിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ-0471-2306040

date