Post Category
ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിന് അഞ്ചാം സ്ഥാനം
ദ വീക്ക്- ഹൻസ റിസർച് സർവ്വേ 2025-ൽ പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിന് കേരളത്തിൽ 5-ാം സ്ഥാനവും അഖിലേന്ത്യാ തലത്തിൽ 195-ാം സ്ഥാനവും ലഭിച്ചു. കോളേജിന് ലഭിച്ച നേട്ടത്തിൽ കോളേജ് പ്രിൻസിപ്പലിനേയും അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരെയും വിദ്യാർത്ഥികളെയും കോളേജിൽ കൂടിയ യോഗത്തിൽ അദ്ധ്യാപക-രക്ഷാകർതൃ സമിതി അനുമോദിച്ചു.
പ്രിൻസിപ്പൽ ഡോ. സി സതീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ PTA ജോയിന്റ് സെക്രട്ടറി ഷിബു എസ് അനുമോദനപ്രമേയം അവതരിപ്പിച്ചു. IIT Madras, IIT Bombay, IIM Bangalore, NIT Calicut, CDAC CSIR-NIIST തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് സഹകരണം ഈ നേട്ടം കൈവരിക്കുന്നതിന് കോളേജിനെ സഹായിച്ചുവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ് 2919/2025
date
- Log in to post comments