പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജൂൺ 27 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ വച്ച് സിറ്റിംഗ് നടത്തും. എസ്.ഐ.യു.സി ചക്രവർ വിഭാഗത്തിനെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ബിഷപ്പ് എ.ധർമ്മരാജ് റസാലം സമർപ്പിച്ച അപേക്ഷ, 'ചെട്ടിയാർ' സമുദായത്തെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം, സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ സമുദായങ്ങളെ കൂടി എസ്.ഇ.ബി.സി.പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, കുരുക്കൾ/ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദുചെട്ടി, പപ്പടചെട്ടി എന്നീ സമുദായങ്ങളെ വീരശൈവരുടെ മറ്റ് ഉപവിഭാഗങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം, വിളക്കിത്തല നായർ സമുദായം സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി.ശശിധരൻ, മെമ്പർ സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ് 2921/2025
- Log in to post comments