Skip to main content

വിദ്യാഭ്യാസാനുകൂല്യത്തിന് ഇ -ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് ഇ -ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു.

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 
 ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി, ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം.

 അപേക്ഷകള്‍ ജൂലൈ 15 ന് മുമ്പായി ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ആഫീസര്‍ക്ക് ലഭ്യമാക്കേണ്ടതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് രണ്ടാംനില,  മിനി സിവില്‍സ്റ്റേഷന്‍, പുനലൂർ പി ഒ, കൊല്ലം. ഇമെയില്‍: pnlrtdo@gmail.com.ഫോണ്‍: 0475 2222353

(പിആർ/എഎൽപി/1846)

date