Skip to main content

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും മന്ത്രി കെബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും •ഉദ്ഘാടനം ജൂൺ 27ന്

കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ ഡ്രൈവര്‍മാര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്ന എടപ്പാള്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് (IDTR)ല്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ലാബും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാക്കുന്നതിനുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും ജൂണ്‍ 27ന് രാവിലെ 11.30 ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തവനൂര്‍ എംഎല്‍എ കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം,  അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍,  പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു,  കാലടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബഷീര്‍ തുറയാറ്റില്‍,   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ജോയന്റ് ഡയറക്ടര്‍ കെ.എം.സൈഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date